• അൽ അബ്‌റാർ എഡ്യൂക്കേഷണൽ സെന്റർ .     ***     അൽ അബ്‌റാർ എഡ്യൂക്കേഷണൽ സെന്റർ .     ***     അൽ അബ്‌റാർ എഡ്യൂക്കേഷണൽ സെന്റർ .     ***    

നാഥാ..... ഞങ്ങളെ സഹായിക്കുന്നവരെ നീ സഹായിക്കണേ.......

അൽ അബ്‌റാർ ബാലിക അനാഥ അഗതി മന്ദിരം

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്‌ടപ്പെട്ട്‌ സംരക്ഷിക്കാൻ ആളില്ലാതെ കഷ്‌ടത അനുഭവിക്കുന്ന അനാഥ ബാലികമാരെയും മാതാപിതാക്കൾ ഉണ്ടായിട്ടും ദാരിദ്രത്തിൻറെ കൈപ്പുനീർ കുടിക്കാൻ വിധിക്കപെട്ട നിത്യജീവിതവും വിദ്യാഭ്യാസവും വഴിമുട്ടിപോയ അനാഥകളേക്കാൾ കഷ്‌ടത അനുഭവിക്കുന്ന അഗതികളെയും ഏറ്റെടുത്ത് ധാർമ്മികതയിലധിഷ്ഠിതമായ മത, ഭൗതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി വളർത്തിവരുന്ന സ്ഥാപനമാണ് മർക്കസുൽ അബ്‌റാർ. ഒന്നാം ക്ലാസ്സുമുതൽ ഡിഗ്രിതലം വരെ പഠിക്കാനുള്ള സംവിധാനം സ്ഥാപനം ഒരുക്കിയിട്ടുണ്ട്.ഇതിനുപുറമെ വിവാഹ പ്രായമെത്തിയ കുട്ടികളെ അനുയോജ്യരായ ഇണകളെ കണ്ടെത്തി വിവാഹം ചെയ്തുകൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വംകൂടി സ്ഥാപനം ഏറ്റെടുത്ത് നടത്തിവരുന്നു. മർക്കസുൽ അബ്‌റാറിൻറെ പ്രഥമ സ്ഥാപനമായ അൽഅബ്‌റാർ ബാലിക അനാഥ അഗതിമന്ദിരത്തിന് (റൈഹാൻ ഗാർഡൻ) ഇതിനകം 200 ഓളം ബാലികമാരെ വിവാഹത്തിലൂടെ സനാഥകളാക്കാൻ സാധിച്ചിട്ടുണ്ട്. അനാഥകളും അഗതികളുമായ 200 ഓളം പെൺകുട്ടികളാണ് ഇപ്പോൾ സ്ഥാപനത്തിൽ പഠിച്ചുവരുന്നത്. ഇവരുടെ പഠനം, വസ്ത്രം, ചികിത്സ, താമസം, ഭക്ഷണം, വിവാഹം, എന്നിവയ്ക്ക് ഭീമമായ സംഖ്യ ആവശ്യമായി വരുന്നു. സ്ഥിരമായി ഒരു വരുമാനവും ഇല്ലാത്ത നമ്മുടെ സ്ഥാപനം സ്വദേശത്തും, വിദേശത്തുമുള്ള ദീനി സ്നേഹികളുടെയും, ഉദാരമതികളുടെയും വിശിഷ്യ അനാഥകളും അഗതികളുമായ പെൺകുട്ടികളുടെ പുരോഗതിയിൽ അതീവതാൽപര്യം പുലർത്തുന്ന സഹോദരിമാരുടെയും നിർലോഭമായ സഹായസഹകരണം കൊണ്ട് മാത്രമാണ് മുന്നോട്ട് പോവുന്നത്. ഈ മഹൽ സംരംഭങ്ങളിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു. അനാഥകളും അഗതികളുമായ ഈ മക്കളുടെ എല്ലാ പ്രാർത്ഥനകളിലും പ്രത്യേകിച്ച് വെള്ളിയാഴ്ച്ച രാവിൽ നടക്കുന്ന സ്വലാത്ത് മജ്‌ലിസിലും എല്ലാ അറബിമാസവും ആദ്യ വ്യാഴാഴ്ച്ച മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ദിക്ർ ദുആ മജ്‌ലിസിലും താങ്കൾക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നതാണ്. നമ്മുടെ മുഴുവൻ പ്രവർത്തനങ്ങളും നാഥൻ സ്വീകരിക്കട്ടെ........ആമീൻ

Read More

മർകസുൽ അബ്‌റാറിൽ നടന്ന മംഗല്ല്യസദസ്സ്

.

അബ്‌റാർ സ്ഥാപനങ്ങൾ

featured project

AL-ABRAR WOMENS

അൽ അബ്‌റാർ വുമൺസ് കോളേജ്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ മണ്ണാർക്കാടുള്ള അബ്‌റാർ ഓറിയന്റൽ അറബിക് കോളേജിൽ പത്താം ക്ലാസ് പാസായവർക്കുള്ള അഫ്ളലുൽ ഉലമാ പ്രിലിമിനറി കോഴ്സ് , ബി എ. അഫ്ള ലുൽ ഉലമ ഡിഗ്രി എന്നീ കോഴ്സുകൾ നിലിവിലുണ്ട്. വിശാലമായ റഫറൻസ് ലൈബ്രറി, റീഡിംഗ് റൂം എന്നീ സ...

view details
featured project

AL-ABRAR PUBLIC SCHOOL

അൽ അബ്‌റാർ പബ്ലിക് സ്ക്കൂൾ

കുഞ്ഞുമനസ്സുകളിൽ ധർമ്മബോധം സന്നിവേശിപ്പിച്ച് മത-ഭൗതിക വിദ്യാഭ്യാസം നേടിയ ഉത്തമ പൗരനെ രൂപപെടുത്തുക എന്ന ലക്ഷ്യ സാക്ഷാൽക്കരമാണ് അൽ അബ്‌റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലൂടെ സാധ്യമാകുന്നത് . പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനം,ഭാഷാ പഠനത്തിന്ന് പ്രത്യേക പരി...

view details
featured project

ZAHRATHUL QURAN PRE-SCHOOL

സഹ്‌റത്തുൽഖുർആൻ പ്രീസ്‌കൂൾ

വിദേശ രാഷ്ട്രങ്ങളിൽ ഏറെപ്രചാരത്തിലുള്ളതും നിഷ്കളങ്കമായ ശിശു മനസ്സുകളിൽ വ്യത്യസ്ത ഭാഷകൾക്കും ശാസ്ത്രശാഖകൾക്കും പുറമെ തികഞ്ഞ ഇസ്ലാമിക സംസ്കാരവും ഖുർആനിക പരിജ്ഞാനവും നേടികൊടുക്കുന്ന ഒരു ന്യൂതനസംരംഭമാണ് സഹ്റത്തുൽ ഖുർആൻ . മൂന്നു മുതൽ നാല് വയസ്സ് വര...

view details
featured project

DA'WA & RELIEF CELL

ദഅവ & റിലീഫ് സെൽ

മതത്തിന്റെ ബാലപാഠം പോലും അറിയാത്ത നല്ല ഒരു ആഹാരം കഴിക്കാൻ വകയില്ലാത്ത പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിലും മലമടക്കുകളിലും ഒറ്റപെട്ടു കഴിയുന്ന മുസ്ലിം കുടുംബങ്ങളിൽ മതത്തിന്റെ പ്രാഥമിക പഠനം മുതൽക്ക് തുടങ്ങി ആഴത്തിൽ അറിവ് നൽകുന്ന ദഅവ ക്ലാസ്സുകളും (...

view details
featured project

JUNIOR SHAREEATH COLLEGE

ജൂനിയർ ശരീഅത്ത് കോളേജ്

ഭൗതിക പഠനത്തോടൊപ്പം മതവിജ്ഞാനം നൽകി പണ്ഡിതന്മാരെയും പ്രബോധകരെയും വാർത്തെടുക്കുന്ന ജൂനിയർ ശരീഅത്ത് കോളേജ് സുന്നി സെന്ററിൽ (മണ്ണാർക്കാട് ടൗൺ)നടത്തി വരുന്നു. ...

view details
featured project

HADIYA WOMENS ACADEMY

ഹാദിയ വിമൻസ് അക്കാഡമി

മുസ്‌ലിം സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ഇസ്‌ലാമിക സംസ്‌കാരത്തിലൂന്നി നിന്നുള്ള വനിതാ ശാക്തീകരണം എന്ന ആശയ സാക്ഷാത്കാരമാണ് ഹാദിയ ലക്...

view details

0

Students

0

Teachers

0

Institutions

0

Alumnies

മാനേജ്‌മെന്റ്‌

Youtube Videos

Abrar Programs

എന്തുകൊണ്ട് അബ്‌റാർ ?

അനാഥകളും അഗതികളുമായ പെൺകുട്ടികൾക് അറിവും ആഹാരവും നൽകി വിവാഹങ്ങളിലൂടെ സനാഥകളാക്കി ഉയരങ്ങളിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്ന മഹത്തായ ലക്ഷ്യത്തിലൂന്നിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

പഠനത്തിനും ,താമസത്തിനും ,വ്യായാമത്തിനും ,അനുയോജ്യമായ പ്രകൃതിരമണീയമായ കോമ്പൗണ്ടിലാണ് ഹോസ്റ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത് .

വിദ്യാർത്ഥികളെ സ്വന്തമായി തൊഴിൽ ചെയ്യാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കുട നിർമ്മാണം, ബുക്ക് ബൈൻഡിങ് ,ടൈലറിംഗ് , തുടങ്ങിയ വിവിധയിനം കൈതൊഴിൽ നൽകിവരുന്നു .

പരിസരവാസികളായ കുട്ടികളുടെ പഠനത്തിന് സൗകര്യപ്രദമാകും വിധം നടത്തിപ്പോരുന്ന മദ്രസയിൽ ഇപ്പോൾ 200 ൽ പരം വിദ്യാർഥികൾ സൗജന്യ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .

ഇസ്ലാമിക പഠനത്തോടൊപ്പം +1 ,+2 ,അഫ്ളലുൽ ഉലമ , പ്രിലിമിനറി ,ഡിഗ്രി (Affiliated Calicut ) ഹാദിയ (Affiliated Karanthour Markaz ) എന്നീ കോഴ്സുകൾ അടങ്ങുന്ന വിമൻസ് കോളേജ് നല്ല നിലയിൽ ബോർഡിങ് സൗകര്യത്തോടെ പ്രവർത്തിച്ചുവരുന്നു.