About

All About

ABOUT

വിദ്യാഭ്യാസ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന പാലക്കാട് ജില്ലയുടെ അമ്പത് ഓളേം ഗ്രാമങ്ങൾ സംഗമിക്കുന്ന ആസ്ഥാനകേന്ദ്രമാണ് മണ്ണാർക്കാട് പ്രദേശം.ജില്ലയിലെ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശോധിച്ചാൽ ആത്മീയ വിദ്യാഭ്യാസത്തിലൂന്നിക്കൊണ്ടുള്ള സ്ഥാപനങ്ങൾ ഇനിയും ആവശ്യമാണെന്ന് കാണാൻ സാധിക്കും.

ജില്ലയുടെ മലയോരപ്രദേശങ്ങളായ അട്ടപ്പാടി, നെല്ലിയാമ്പതി തുടങ്ങിയ കർഷക മേഖലകളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യങ്ങളില്ലാതെ ഒന്നിനും ഗതിയില്ലാത്ത പാവപ്പെട്ട പതിനായിരങ്ങൾ കഷ്ടത അനുഭവിച്ചുകഴിയുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ് .പാലക്കാട് ജില്ലയുടെ എല്ലാ മേഖലകളെയും പ്രതിനിധാനം ചെയ്തു കൊണ്ട് സമുദായത്തിനാവശ്യമായ ആത്മീയതയിലൂന്നി കൊണ്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി കൊണ്ട് പണ്ഡിതരും ഉമറാക്കളും ചേർന്ന് അൽ അബ്‌റാർ എഡ്യൂക്കേഷണൽ സെന്റർ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സമുച്ചയം തന്നെ ആരംഭിച്ചത് . അതിനായി മണ്ണാർക്കാട് ടൗണിന്റെ ഹൃദയഭാഗത്ത് ( ടൗൺ ബസ്റ്റാന്റിന് പിൻഭാഗത്ത് ) അഞ്ചു ഏക്കറോളം സ്ഥലം സ്വന്തമായി വാങ്ങി രജിസ്റ്റർ ചെയ്തിട്ടുണ്ട് .

0

Students

0

Teachers

0

Institutions

0

Alumnies