Terms and Conditions
- വിദ്യാർത്ഥികൾ കൃത്യ സമയത്ത് ക്ലാസ്സിൽ ഹാജരാകേണ്ടതും അച്ചടക്കവും അനുസരണവും പാലിക്കേണ്ടതുമാണ്. ലീവ് ആവശ്യമായി വരുമ്പോൾ രക്ഷിതാക്കൾ മുഖേന പ്രിൻസിപ്പലിനെ അറിയിക്കേണ്ടതാണ് .
- കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ചർച്ച ചെയ്യാനായി വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ രക്ഷിതാക്കൾ നിർബന്ധമായും പങ്കെടുത്തേക്കണം.
- കോഴ്സ് തീരുന്നതിനു മുമ്പ് ഇടക്കാലത്തു പഠനം നിർത്തി പോകാതിരിക്കുക .അങ്ങനെയുണ്ടായാൽ കോഴ്സ് തീരുന്നതുവരെയുള്ള കാലത്തേ ഫീസ് അടച്ചെങ്കിൽ മാത്രമേ നൽകിയിട്ടുള്ള ഡോക്യൂമെന്റുകളും ടീസിയും തിരിച്ചു നല്കാനാവുകയൊള്ളു .
- സ്ഥാനം നിശ്ചയിച്ചതും അംഗീകരിച്ചതുമായ മുഴുവൻ ഫീസുകളും രണ്ട് ഗഡുക്കളായി അടക്കാനാവാത്തവർ എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പായി അടച്ചു തീർക്കണം സ്കൂൾ ബസ് യാത്രയ്ക് ഉപയോഗിക്കുന്നവർ അഞ്ചാം തിയ്യതിക് മുമ്പ് ഫീസ് അടച്ചില്ലെങ്കിൽ തുടർന്നുള്ള യാത്ര വിലക്കപ്പെടുന്നതായിരിക്കും.
- പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ സ്ഥാപനത്തിന് പുറമെയുള്ള സെന്ററുകളിലാണ് പരീക്ഷ എഴുതേണ്ടത്. രജിസ്‌ട്രേഷൻ വർക്കുകൾ സ്ഥാപനം നിർവഹിക്കുന്നതും, കുട്ടികളെ സെന്ററുകളിൽ എത്തിച്ചു പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കേണ്ട ചുമതല രക്ഷിതാക്കളിൽ നിക്ഷിപ്തവുമായിരിക്കും. ഹോസ്റ്റൽ വിദ്യാർഥികൾ തങ്ങളുടെ വീടിനടുത്ത സെന്ററുകൾ തിരഞ്ഞെടുക്കേണ്ടതുമാണ്.
- നോർമൽ പർദ്ദയും ഓവർകോട്ടുമാണ് യൂണിഫോം. മറ്റു ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നതും മൊബൈൽ കൊണ്ടുവരികയോ ഉപയോഗിക്കുകയോ ചെയ്യുന്നതും അനുവദിക്കുന്നതല്ല. പ്രത്യേക സാഹചര്യത്തിൽ നിർബന്ധമുള്ളവർ അതിനുള്ള അനുവാദം വാങ്ങിയിരിക്കണം.
- സ്വന്തം വാഹനം ഉപയോഗിച്ചു സ്ഥാപനത്തിൽ എത്തുന്നവർ കൂടെയുള്ള പുരുഷനെക്കുറിച്ചുള്ള വിവരം അഡ്മിനിസ്ട്രേഷൻ സെക്ഷനിൽ ബോധിപ്പിക്കണം. സ്ഥാപന സംബന്ധമായി വല്ല പരാതികളും ഉണ്ടെങ്കിൽ സെക്രെട്ടറിയുമായോ മാനേജറുമായോ പ്രിൻസിപ്പാളുമായോ ബന്ധപ്പെടുക.
- നിയമങ്ങൾ പാലിക്കാതെ വരികയോ അച്ചടക്കരാഹിത്യം ഉണ്ടാവുകയോ ചെയ്യുന്നപക്ഷം സ്ഥാപനം സ്വീകരിക്കുന്ന നടപടിക്ക് വിദേയമാവേണ്ടതായിരിക്കും.
ട്യൂഷൻ ഫീസ്
+1,+2,P1,P2 | Degree | Additional Course | |
ആദ്യ തവണ | 5000 | 7500 | 500 |
രണ്ടാം തവണ | 5000 | 7500 | 500 |
All University, Board fee Extra |
NB : യൂണിവേഴ്സിറ്റി ഫീസ്, പുസ്തകം, മോഡൽ എക്സാം ഫീസ്, രജിസ്‌ട്രേഷൻ ഫീസ് എന്നിവ ഇതിന് പുറമെ നൽകേണ്ടതാണ്.